പെരുമുണ്ടയിൽ കനാൽ കയ്യേറിയുള്ള നിർമ്മാണത്തിന്സ്റ്റേ
പുൽപ്പള്ളി : പഞ്ചായത്തിലെ പെരുമുണ്ടയിൽ കനാൽ കയ്യേറിയുള്ള നിർമാണത്തിന് സ്റ്റേ, കനാൽ പ്രദേശത്ത് നിർമിച്ച മതിൽ പോളിക്കണമെന്ന് നിർദേശം നൽകി. പഞ്ചായത്തിലെ വേലിയമ്പം പെരുമുണ്ട വയൽപ്രദേശത്തെ അനധികൃത നിർമാണങ്ങൾ നിർത്തിവെയ്ക്കാൻ റവന്യു, ജലസേചന വകുപ്പുകളുടെ നിരദേശം. ജലേസചന വകുപ്പ് നിർമ്മിച്ച തടയണയുടെ ആയക്കെട്ട് പ്രദേശത്ത് വ്യക്തി മതിൽകെട്ടിയതായും കനാൽ വെള്ളം അനുമതിയില്ലാതെ കുളങ്ങളിലേക്കു തിരിചു കൊണ്ടുപോകുന്നതായുമുള്ള പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിർമാണം ഉടനടി നിർത്തിവയ്ക്കാൻ നിർദേശം നൽകിത്. കനാൽ പ്രദേശത്ത് നിർമിച്ച മതിൽ പൊളിക്കാനും നിർദേശം നൽകി. പദ്ധതിയുടെ ആയക്കെട്ട് മേഖല അളന്നു തിരിച്ച ശേഷം മാത്രമേ നിർമാണം അനുവദിക്കുകയുള്ളൂ. സഥലം അളന്നു തിരിക്കാൻ താലൂക്ക് സർവേ വിഭാഗത്തിനു റിപ്പോർട്ട് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഗോത്ര സങ്കേതത്തിലേക്കുണ്ടായിരുന്ന 2 മീറ്റർ റോഡ് കയ്യേറി മതിൽ നിർമാണം ആരംഭിച്ചതായി പരിശോധനയിൽ കണ്ടെത്തി. പ്രദേശത്തെ അൻപതോളം കർഷകർ നെൽക്കൃഷിക്കു വെള്ളമെടുക്കുന്ന എടക്കണ്ടി തോട്ടിലെ തടയണയോടു ചേർന്നതാണ് കർണാടക സ്വദേശി അനധികൃത നിർമാണം നടത്തുന്നത് ഇതിനെ നെതിരെ പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
Leave a Reply