തെങ്ങിൽ നിന്ന് വീണ് യുവാവ് മരിച്ചു
നിരവിൽപ്പുഴ: തൊണ്ടർനാട് നിരവിൽപ്പുഴ കെളോത്ത് നഗറിൽ യുവാവ് തെങ്ങിൽ നിന്നും വീണ് മരിച്ചു. കേളോത്ത് നഗർ ചണ്ണക്കന്റെ മകൻ വേണു (27) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ വീടിൻ്റെ സമീപത്തുള്ള തെങ്ങിൻ ചുവട്ടിൽ തെങ്ങിൽ നിന്നും വീണ് ബോധരഹിതനായി കിടക്കുന്ന നിലയിലാണ് വേണുവിനെ കണ്ടെത്തിയത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Leave a Reply