ഇന്ദിരാജി ജന്മദിന അനുസ്മരണം നടത്തി
കൽപ്പറ്റ:“എന്റെഅവസാനശ്വാസം വരെ രാജ്യത്തിനായി പൊരുതും. ഞാൻ മരിക്കുമ്പോൾ എനിക്ക് പറയാൻ കഴിയും എന്റെ ഓരോ തുള്ളി രക്തവും ഇന്ത്യയെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.” തന്റെ മരണം അടുത്തെത്തിയെന്ന് അറിഞ്ഞുകൊണ്ട് ഭുവനേശ്വറിലെ യോഗത്തിൽ സംസാരിച്ച ധീരവനിത ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായ നവംബർ 19 ന് വയനാട് ഡി. സി. സിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി ഓർമ പുതുക്കി.
ബാങ്ക് ദേശസാൽക്കരണം, പ്രിവി പേഴ്സ് നിർത്തലാക്കാൽ, ഗരീബി ഹഠാവോ, ഇരുപതിന സാമ്പത്തിക പരിപാടി എന്നീ ഭരണ പരിഷ്കാരങ്ങളിലൂടെ ഇന്ത്യൻ ജനതയ്ക്ക് നിരവധി അനുകുല്യങ്ങൾ ലഭ്യമാക്കിയ പ്രധാന മന്ത്രിയായിരുന്നു. ഇന്ത്യ ആക്രമിച്ച പാകിസ്ഥാനെ സഹായിക്കാനായി അമേരിക്കയുടെ ഏഴാം കപ്പൽപ്പട ഇന്ത്യയിലേക്ക് അയക്കാൻ അമേരിക്ക തീരുമാനിച്ചപ്പോൾ ഇന്ത്യയുടെ സമുദ്രാതിർത്തി കടക്കുന്ന അമേരിക്കയുടെ കപ്പലും സൈനികരും ഇന്ത്യയിൽ നിന്ന് തിരിച്ച് പോകണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും എന്ന് പ്രഖ്യാപിക്കുകയും ബംഗ്ലാദേശ് എന്ന രാഷ്ട്രം രൂപീകൃതമാകുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്ത ധീരവനിതയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. ടി. സിദ്ധീഖ് യോഗത്തിൽ അനുസ്മരണ പ്രഭാക്ഷണം നടത്തി.
യോഗത്തിൽ, യോഗത്തില് പി.പി ആലി, ടി.ജെ ഐസക്ക്, നജീബ് കരണി, സി ജയപ്രസാദ്, വിനോദ് കുമാർ, ബി. സുരേഷ് ബാബു, ഗിരീഷ് കൽപ്പറ്റ, എം.വി. രാജന് മാസ്റ്റര്, എ.എ. വര്ഗ്ഗീസ്, ആയിഷ പള്ളിയാൽ, സെബാസ്റ്റ്യന്, വി.കെ. ശശികുമാര്, അരുണ് രവീന്ദ്രന് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply