May 7, 2026

വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് വിറ്റു സമ്പാദിച്ച പണവുമായി മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍

0
Img 20241119 170228
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും, കഞ്ചാവ് വിറ്റു സമ്പാദിച്ച പണവുമായി മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. മേപ്പാടി, പഴയേടത്ത് വീട്ടില്‍ ഫ്രാന്‍സിസ്(56)നെയാണ് തിങ്കളാഴ്ച രാത്രിയോടെ കല്‍പ്പറ്റ പോലീസ് പിടികൂടിയത്. കല്‍പ്പറ്റ ടൗണില്‍ വെച്ചാണ് 11.57 ഗ്രാം കഞ്ചാവുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് വിറ്റ് സമ്പാദിച്ച 18700 രൂപയും കസ്റ്റഡിയിലെടുത്തു. എസ്.ഐ അജിത് കുമാര്‍, എസ്.സി.പി.ഒ ബിനില്‍ രാജ്, സി.പി.ഒ സുനില്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *