നഴ്സസ് അസോസിയേഷൻ(യു എൻ എ) പതിനാലാം ജന്മദിനാഘോഷവും ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് യൂണിറ്റ് സമ്മേളനവും നടത്തി
മേപ്പാടി : നഴ്സസ് അസോസിയേഷൻ( യു എൻ എ ) പതിനാലാം ജന്മദിനാഘോഷവും ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് യൂണിറ്റ് സമ്മേളനവും
കോളേജ് ഓഡിറ്റോറിയത്തിൽദേശീയ അധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. നഴ്സുമാർ ശമ്പളമുള്ള ആരോഗ്യ പ്രവർത്തകരുടെ പരിഷ്കരണം അനിശ്ചിതത്വത്തിൽ നീട്ടിക്കൊണ്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കായി തയ്യാറെടുക്കുവാൻ ആഹ്വാനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ലിജോ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഷോബി ജോസഫ് സെക്രട്ടറി അജയ് വിശ്വംഭരൻ, ട്രഷറർ ദിവ്യ ഇ എസ്, വർക്കിംഗ് സെക്രട്ടറി നിതിൻമോൻ സണ്ണി, വൈസ് പ്രസിഡൻറ് മിനി ബോബി, അഭിലാഷ് ടി തെനാട്ടിൽ, ജില്ലാ നേതാക്കളായ ജിഷ്ണു, ഷിൻ്റിൽ, സുധ, റിയ, സനീഷ എന്നിവർ സംസാരിച്ചു.
നേഴ്സുമാരുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന മുന്നോട്ട്*എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ചടങ്ങിൽവച്ച് പ്രകാശനം ചെയ്തു..
Leave a Reply