വി മുരളീധരന്റെ പ്രസ്താപന മലയാളികളെ അപമാനിക്കുന്നത്; ഇ ജെ ബാബു
കല്‍പറ്റ: ചൂരല്‍മല -മുണ്ടക്കൈ ദുരന്ത വ്യാപ്തിയെ കുറച്ച് കാണുന്ന രീതിയില്‍ പ്രസ്താപന നടത്തുന്ന ബിജെപി നേതാവിന്റെ നടപടി മലയാളികളെ അപമാനിക്കുന്നതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തത്തിനാണ് ചൂരല്‍മലയിലേയും- മുണ്ടക്കൈയിലേയും ജനങ്ങള്‍ ഇരകളായത്. എല്ലാം നഷ്ട്ടപ്പെട്ടവരെ സഹായിക്കേണ്ടത് മനസാക്ഷിയുളളവരുടേയും, സര്‍ക്കാറുകളുടേയും ഉത്തരവാദിത്വമാണ്. ദുരിത ബാധിതരെ സഹായിച്ചില്ലെന്നുമാത്രമല്ല അപമാനിക്കുകകൂടിയാണ് ബിജെപി നേതാക്കള്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറും, സന്നദ്ധ സംഘടനകളും, നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകരും ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചവരാണ്. ഇവരെയും, ദുരിത ബാധിതരെയും നിരന്തരം അപമാനിക്കുന്ന വി മുളീധരന്‍ ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും ഇ ജെ ബാബു പറഞ്ഞു.
Leave a Reply