മാനന്തവാടിയിലെ സുമനസ്സുകളുടെ മാതൃക: ബസ് അപകടത്തിൽ പരിക്കേറ്റ ശബരിമല തീർത്ഥാടകർക്കായി അടിയന്തര ചികിത്സ, ഭക്ഷണം, സൗജന്യ ബസ് യാത്ര
മാനന്തവാടി: തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ സൗകര്യം ഒരുക്കി നൽകിയതിനോടൊപ്പം ഭക്ഷണവും മറ്റും നൽകി തിരികെ സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും കാട്ടിക്കുളം ടൗൺ വരെ സൗജന്യ ബസ് യാത്രയുമൊരുക്കി മാനന്തവാടിയിലെ സുമനസ്സുകൾ നാടിന് മാതൃകയായി.
പരിക്കേറ്റ 2 കുട്ടികളടക്കം 28 പേരെയാണ് തോൽപ്പെട്ടി പ്രദേശത്തുള്ളവരും തിരുനെല്ലി പോലീസും മറ്റും മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സക്കായെത്തിച്ചത്. തുടർന്ന്അടിയന്തര പരിശോധനയും ചികിത്സയും നൽകിയ ശേഷം തീർത്ഥാടകരെ കാട്ടിക്കുളം പോലീസ് എയ്‌ഡ് പോസ്റ്റിലെത്തിക്കുകയും ചെയ്തു. ഇതിനായി മാനന്തവാടിയിൽ നിന്നും ‘ആദിത്യ’ ബസ് ഉടമകൾ സൗജന്യമായി ബസ് വിട്ടുനൽകി. ബസ് മാനേജർ സന്തോഷ്, ബസ് ഡ്രൈവ് ചെയ്ത ആംബുലൻസ് ഡ്രൈവർ അജ്മൽ പാണ്ടിക്കടവ്, മന്ത്രി ഒ ആർ കേളുവിന്റെ പേഴ്സണൽ സ്റ്റാഫ് രാജേഷ്, പൊതുപ്രവർത്തകരായ എ.കെ റെയ്ഷാദ്, സി.പി മുഹമ്മദലി, പി.പി അനിൽകുമാർ, മാധ്യമ പ്രവർത്തകൻ പടയൻ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കക്ഷി രാഷട്രീയ ഭേദമന്യേയാണ് മാനന്തവാടിക്കാർ തീർത്ഥാടകർക്ക് ആശ്രയമായത്. കാട്ടിക്കുളത്ത് വെച്ച് മറ്റൊരു ബസിൽ പരിക്കേറ്റവരും, അല്ലാത്തതുമായ 48 തീർത്ഥാടകരെ സ്വന്തം നാടായ മൈസൂരിലേക്ക് യാത്രയാക്കിയ ശേഷമാണ് നാട്ടുകാർ പിരിഞ്ഞത്.
ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് വിലങ്ങനെയായി മറിയുകയായിരുന്നു. ബസിൽ 48 തീർത്ഥാടകരെ സ്വന്തം നാടായ മൈസൂരിലേക്ക് യാത്രയാക്കിയ ശേഷമാണ് നാട്ടുകാർ പിരിഞ്ഞത്.
Leave a Reply