വോയിസ് ഓഫ് ആഡം – ക്രിസ്മസ് കരോൾ ഗാനം പുറത്തിറക്കി
കൽപ്പറ്റ:- വോയിസ് ഓഫ് ആഡം ഇന്റർനാഷണൽ ക്രിസ്ത്യൻ ഡിവോഷണൽ മ്യൂസിക് പ്രൊഡക്ഷൻ ഈ വർഷത്തെ ആദ്യ ക്രിസ്മസ് കരോൾ ഗാനം പുറത്തിറക്കി.തൂ മഞ്ഞുപെയ്യും ശാന്തമീ രാവിൽ ജി.കെ. റിയൽട്ടേഴ്സ് മാനേജിംഗ് ഡയറക്ടർ ഷൈജു കെ ജോർജ് നിർമിച്ച് അജിത്ത് ബേബി പുറത്തിറക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന കൊച്ചു ഗായകർ കേദാർനാഥും കാത്തു കുട്ടിയും ചേർന്നാണ്. രചന പ്രിറ്റി ജെയിംസും, സംഗീതം അജിത്ത് ബേബിയും ആണ്. ക്രിസ്തീയ ഭക്തിഗാന രംഗത്ത് നിറ സാന്നിധ്യം ആയിക്കൊണ്ടിരിക്കുകയാണ് വോയിസ് ഓഫ് ആഡം. ചുരുങ്ങിയ കാലം കൊണ്ട് ജനമനസ്സുകൾ ഏറ്റെടുത്തിരിക്കുകയാണ്.
Leave a Reply