കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി: കഞ്ചാവുമായി യുവാവ് പിടിയില്‍. കല്‍പ്പറ്റ, റാട്ടക്കൊല്ലി മംഗലത്ത് വീട്ടില്‍ ബിന്‍ഷാദ്(24) നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 20.11.2024 തീയതി ഉച്ചയോടെ പെരിക്കല്ലൂര്‍ കടവില്‍ നടത്തിയ പരിശോധനയിലാണ് 35 ഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. എസ്.ഐ കെ. സുകുമാരന്‍, എസ്.സി.പി.ഒ ദിവാകരന്‍, സി.പി.ഒ പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Leave a Reply