ഷാർജ യൂണിവേഴ്സിറ്റിയിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി
ദുബൈ: അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് യു.എ.ഇ ആസ്ഥാനമായി വിവിധ അറബ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൺന്റെ ആഭിമുഖ്യത്തിൽ ഷാർജ യൂണിവേഴ്സിറ്റിയിൽ സ്വീകരണം നൽകി.
സ്കൗട്ടിലെ മുതിർന്ന അംഗങ്ങളുടെ പ്രസ്ഥാനമായ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
ഷാർജ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ചടങ്ങിൽ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൺ പ്രസിഡന്റ് ഡോ . പ്രിൻ ഹസ, ജനറൽ സെക്രട്ടറി വി.പി. സുഫിയാൻ, അംബാസിഡർ സി നാസിഫ് തുടങ്ങിയവർ സംബന്ധിച്ചു
Leave a Reply