May 7, 2026

മനുഷത്വം മരവിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെത് ;ഇ. ജെ ബാബു 

0
Img 20241121 202345
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ : മുണ്ടക്കൈ- ചൂരൽമല ദുരിത ബാധിതരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കൽപറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സി പി ഐ നടത്തിയ മാർച്ചിൽ പ്രതിഷേധ ഇരമ്പി. സംസ്ഥാന വ്യാപക പ്രക്ഷേഭത്തിന്റെ ഭാഗമായാണ് മാർച്ച് നടത്തിയത്. കേന്ദ്ര അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു മാർച്ചും ധർണയും ഉദ്ഘാടനം ചെയ് കൊണ്ട് പറഞ്ഞു. പാർട്ടി ഒറ്റക്കും, മുന്നണിയായും തുടർ പ്രക്ഷോഭങ്ങൾ നടത്തും. മനുഷത്വം മരവിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്നും അദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി, വിജയൻ ചെറുകര പ്രസംഗിച്ചു. സി എസ് സ്റ്റാൻലി സ്വാഗതവും വി കെ ശശിധരൻ നന്ദിയും പറഞ്ഞു. കെ കെ തോമസ്, സി എം സുധീഷ് , ടി മണി, മഹിത മൂർത്തി നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *