സംസ്ഥാന വടംവലി അസോസിയേഷൻ റഫ്റി ക്യാമ്പ് പനമരത്ത്
പനമരം : സംസ്ഥാന വടംവലി അസോസിയേഷൻ റഫറി ക്യാമ്പ് 23 24 തീയതികളിൽ പനമരം കരിമ്പുമ്മൽ കൊറ്റില്ലം റെസിഡൻസിയിൽ നടത്തപ്പെടുന്നു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി റഫറിമാർ പരിശീലനത്തിൽ പങ്കെടുക്കും. ഒരുമാസമായി നീണ്ടുനിൽക്കുന്ന പരിശീലനങ്ങളുടെ സമാപനമാണ് പനമരത്ത് വച്ച് നടത്തപ്പെടുന്നത്. ജില്ലയിലും സംസ്ഥാനത്തും അഖിലേന്ത്യ തലത്തിലും വടംവലിയിൽ ജേതാക്കൾ ആകുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ സംവരണവും കേരള പി എസ് സി വഴി ജോലി സംവരണവും ഉണ്ട് . ആയതിനാൽ എല്ലാ ജില്ലകളിലെയും സ്കൂളുകളിലേക്കും കോളജുകളിലേക്കും യുവജനങ്ങളിലേക്കും വടംവലി മത്സരങ്ങളുടെ ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് സംസ്ഥാന വടംവലി അസോസിയേഷൻ സംഘടിപ്പിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി , സംസ്ഥാന ഭാരവാഹികളായ പ്രൊഫസർ രഘുനാഥ്, ഷാൻ മുഹമ്മദ്, തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാനും സെക്രട്ടറി ടി വി പീറ്ററും അറിയിച്ചു.
Leave a Reply