December 11, 2024

ജില്ലാ യുവ ഉത്സവ് രജിസ്ട്രേഷൻ ആരംഭിച്ചു.

0
Img 20241122 Wa0033

കൽപ്പറ്റ: നെഹ്‌റു യുവ കേന്ദ്രയുടെയും മുട്ടിൽ ഡബ്ല്യൂ എം ഒ ആർട്സ് ആന്റ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ യുവ ഉത്സവ് ഡിസംബർ 14ന് മുട്ടിൽ ഡബ്ല്യൂ എം ഒ കോളേജിൽ നടക്കും. ജില്ലാതല യുവ ഉത്സവിൽ ഈ വർഷം കലാസാംസ്കാരിക മത്സരങ്ങൾക്ക് പുറമേ ശാസ്ത്രപ്രദർശനം കൂടി സംഘടിപ്പിക്കുന്നുണ്ട്. വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, ഏജൻസികൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിന്റെ ഭാഗമായി ഉണ്ടാകും.

 

മത്സര ഇനങ്ങളിൽ കവിതാ രചന, പെയിന്റിംഗ് (ജലച്ചായം), മൊബൈൽ ഫോട്ടോഗ്രാഫി, പ്രഭാഷണം (ഇംഗ്ലീഷ്, ഹിന്ദി) എന്നീ വ്യക്തിഗത ഇനങ്ങളും നാടോടി നൃത്തം ഗ്രൂപ്പ് ഇനവുമാണ് ഉണ്ടായിരിക്കുക. സയൻസ് മേളയിൽ വർക്കിംഗ് മോഡൽ പ്രദർശന മത്സരം വ്യക്തിഗതമായും ഗ്രൂപ്പായും ഉണ്ടായിരിക്കും. പതിനഞ്ച് വയസ്സിനും ഇരുപത്തൊമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

 

മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നെഹ്‌റു യുവ കേന്ദ്ര നൽകും. വിജയികൾക്ക് ഡിസംബറിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്‌ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 08. വിശദവിവരങ്ങൾക്ക് 9074674969, 9847053346 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *