ഗാല 2024 പടിഞ്ഞാറത്തറ മഹോത്സവം. നവംമ്പർ 22 മുതൽ ഡിസമ്പർ 8 വരെ പടിഞ്ഞാറത്തറ ടൗൺ മിനിസ്റ്റേഡിയത്തിന് സമീപം
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, വ്യാപാരി വ്യവസായി
ഏകോപന സമിതി യൂണിറ്റ്, ഗ്രന്ഥശാല, സാന്ത്വന പരിചരണം, കലാ സാംസ്കാരികം എന്നീ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായ സംസ്കാര പടിഞ്ഞാറത്തറയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ‘ഗാല 2024’ എന്ന പേരിൽ പടിഞ്ഞാറത്തറ മഹോത്സവം സംഘടിപ്പിക്കുന്നു.
വ്യാപരോത്സവം ,അമ്യൂസ് മെന്റ് പാർക്ക് , ഫുഡ് കോർട്ട്, വിവിധ ട്രൂപ്പുകളുടെ കലാ കായിക പെർഫോമൻസുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് മഹോത്സവം നടക്കുന്നത്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പടിഞ്ഞാറത്തറ യിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും വ്യാപാരരംഗത്തെ മാന്ദ്യം മറികടക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ഗാല 2024 ൻ്റെ മുഖ്യ രക്ഷാധികാരി സിദ്ദിഖ് എം എൽ എ യാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പി. ബാലൻ ചെയർമാനും സംസ്കാര സെക്രട്ടറി പി അഷ്‌റഫ്(അച്ചൂസ് )കൺവീനറും വ്യാപാരി പ്രതിനിധി ഉണ്ണികൃഷ്ണൻ (സ്കൈ വ്യൂ )ട്രഷറർ ആയും 501അംഗ സംഘാടക സമിതിയാണ് മേള നടത്തുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളത്.
നവംബർ 22മുതൽ ജനുവരി 4വരെ നടത്തപ്പെടുന്ന വ്യാപാ രോത്സവം,
അമ്യുസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട് ,വ്യാപാര സ്റ്റാളുകൾ ,
കലാ കായിക പരിപാടികൾ സ്റ്റേജ് ഷോ എന്നിവ മഹോത്സവത്തിൻ്റെ ഭാഗമായുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
Leave a Reply