വിക്രം ഗൗഡയുടെ കൂട്ടാളികൾ വയനാടൻ കാടുകളിൽ അഭയം തേടിയതായി അഭ്യൂഹം ; പോലീസ് നിരീക്ഷണം നടത്തി
കൽപ്പറ്റ:കൊല്ലപ്പെട്ട മാവോവാദി വിക്രമിൻ്റെ കൂട്ടാളികൾ വയനാടൻ കാടുകളിൽ അഭയം തേടിയതായുള്ള അഭ്യൂഹത്തെ തുടർന്ന് പോലിസ് ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി ഉഡുപ്പിയിൽ മാവോവാദി കമാൻഡർ വിക്രം ഗൗഡ പൊ ലീസുമായുണ്ടായ ഏറ്റുമുട്ടലി ൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്ത ലത്തിലായിരുന്നു പരിശോധന.
വിക്രം ഗൗഡക്കൊപ്പമുണ്ടാ യിരുന്നവർ രക്ഷപ്പെട്ട് ആറളം, വയനാട് വനമേഖലയിലേക്ക് നീങ്ങിയതായുള്ള സൂചനകളു ടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമായും പരിശോധന നട ത്തിയത്. വയനാട്ടിലെ തിരുനെ ല്ലി, തവിഞ്ഞാൽ, കണ്ണൂർ ജില്ലയിലെ കൊട്ടിയു ർ, ആറളം വനമേഖലയിലും കർണാടക അതിർ ത്തി വനമേഖലയിലുമാണ് കഴിഞ്ഞ ദിവസം നി രീക്ഷണ പറക്കൽ നടത്തിയത്. വയനാട് അഡീ ഷനൽ എസ്.പി ടി.എൻ സജീവൻ്റെ നേതൃത്വത്തി
ലാണ് കമാൻഡോ സംഘം നടപടി സ്വീകരിച്ച ത്. അതേസമയം, വയനാടൻ കാടുകളിൽ കഴി ഞ്ഞ ഏഴു മാസത്തോളമായി മാവോവാദി സാ ന്നിധ്യമില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗ ത്തിൻ്റെ നിഗമനം.
Leave a Reply