വയനാടിന് ഇന്ന് വിധി നിർണയം ; രാവിലെ 8 മണിമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും
കൽപറ്റ :വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തുടങ്ങും.
3 കേന്ദ്രങ്ങളിൽ ആയാണു വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. കല്‍പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുക. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി
സ്‌കില്‍ ഡെവലപ്പ്മെന്റ് ബില്‍ഡിങ്ങിലും, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമാണ് എണ്ണും.
തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.
Leave a Reply