ഗാല- പടിഞ്ഞാറത്തറ മഹോത്സവം ഉത്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി , സംസ്കാര പടിഞ്ഞാറത്തറ യും സംയുക്തമായി നടത്തുന്ന ഗാല-പടിഞ്ഞാറത്തറ മഹോത്സവം ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശംസാദ് മരക്കാർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ അസ്മ , മെമ്പർ പി.കെ അബ്ദുറഹ്മാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. എ ജോസ് , റഷീദ് വാഴയിൽ, വ്യാപാരി യൂണിറ്റ് പ്രസിഡൻറ്. പി.കെ മുഹമ്മദ്, കണ്ട്യൻ ഹാരിസ് , പി.കെ വർഗീസ്, എൻ.ടി അനിൽകുമാർ, എം.പിസുകുമാരൻ റഷീദ് ചക്കര, പി. മായൻ,കെ.ടി. കുഞ്ഞബ്ദുല്ല, എ അബ്ദുറഹ്മാൻ , രാജീവൻ കെ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ പി. അഷറഫ് സ്വാഗതവും വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടി.നാസർ നന്ദിയും പറഞ്ഞു
ഉത്ഘാടനത്തോടനുബന്ധിച്ച് വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ടൗണിൽ ഘോഷയാത്ര നടത്തി. അഷറഫ് തായമ്പത്ത് , സുധീർ മാസ്റ്റർ, ഹമീദ് ടി.കെ, മനോജ് അതുല്യ, സിബി എം ജെ നേതൃത്വം നൽകി വ്യാപരോ ത്സവം. അമ്യുസ് മെന്റ് പാർക്. ഫുഡ് കോർട്ട്.കലാ കായിക പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികളോടെയാണ് പടിഞ്ഞാറത്തറ മഹോത്സവം നടക്കുന്നത്.
Leave a Reply