December 9, 2024

റെക്കോഡ് ഭൂരിപക്ഷത്തോടെ പാലക്കാട് പിടിച്ചടക്കി രാഹുൽ മാങ്കൂട്ടത്തിൽ.

0
Img 20241123 142410

 

പാലക്കാട്:ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് പ്രവചിച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം. മുഴുവൻ റൗണ്ട് വോട്ടുകളും എണ്ണി തീർന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് 58389 വോട്ടും എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാറിന് 39549 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിന് 37293 വോട്ടുമാണ് ലഭിച്ചത്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ സി.കൃഷ്ണകുമാർ ലീഡെടുത്തെങ്കിലും രണ്ടാം റൗണ്ടിലെത്തിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ലീഡെടുത്തു. മൂന്ന്, നാല് റൗണ്ടുകളിൽ രാഹുലിന് തന്നെയായിരുന്നു മുൻതൂക്കം. അഞ്ചും ആറും റൗണ്ട് എണ്ണിയപ്പോൾ കൃഷ്ണകുമാറിനായിരുന്നു മേൽക്കൈ. ഏഴാം റൗണ്ട് മുതൽ രാഹുലിന്റെ തേരോട്ടമായിരുന്നു. 12-ാം റൗണ്ടിൽ എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലെത്തിയതോടെ പി.സരിൻ ആദ്യമായി മുന്നിലെത്തി. 13, 14 ഉം റൗണ്ടുകളിൽ സരിനായിരുന്നു മുന്നേറ്റമെങ്കിലും റൗണ്ട് 12 എത്തിയപ്പോഴേക്ക് രാഹുൽ വിജയം ഉറപ്പിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *