എന്നിൽ ആർപ്പിച്ച വിശ്വാസത്തിനു നന്ദി വയനാടിന്റെ ശബ്ദമായി പാർലമെന്റിൽ മാറും എന്ന് പ്രിയങ്ക
കൽപ്പറ്റ: വയനാട്ടുകാർ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പ്രകടനവുമായി പ്രിയങ്ക ഗാന്ധി. തന്റെ വിജയം വയനാടൻ ജനതയുടെ വിജയമാണെന്നും വരും ദിനങ്ങളിൽ ഇക്കാര്യം ബോധ്യപ്പെടുത്തും വിധത്തിൽ നാട്ടുകാരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും മനസിലാക്കി അവരിലൊരാളായി പോരാടുമെന്നും, പാർലമെന്റിൽ വയനാടിൻ്റെ ശബ്ദമാകാൻ ആഗ്രഹിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഈ വലിയ വിജയമൊരുക്കിയ യു.ഡി.എഫിലെ സഹപ്രവർത്തകർക്കും, നേതാക്കൾ, തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, ഓഫീസ് സഹപ്രവർത്തകർ തുടങ്ങിയവർക്കും, തന്റെ കുടുംബാംഗങ്ങൾക്കും പ്രിയങ്ക നന്ദി പറഞ്ഞു. കൂടാതെ തനിക്ക് പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുകയും, മുന്നോട്ടുള്ള വഴി കാണിച്ച് തരികയും ചെയ്യുന്ന സഹോദരൻ രാഹുൽ ഗാന്ധിക്കും അവർ നന്ദിയർപ്പിച്ചു.
Leave a Reply