ജീവനക്കാരുടെ പ്രതിഷേധം പോസ്റ്റൽ വോട്ടിൽ പ്രതിഫലിച്ചു: എൻ.ജി.ഒ അസോസിയേഷൻ*
കൽപ്പറ്റ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ ജീവനക്കാരുടെ പ്രതിഷേധം പ്രകടമാണ്. പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ മേൽക്കൈ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ജീവനക്കാരുടെ പ്രതിഷേധത്തിൻ്റെ സൂചനയാണ്. കഴിഞ്ഞ എട്ടര വർഷമായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂലുങ്ങൾ കവർന്നെടുക്കുകയാണ്. ജീവനക്കാരുടെ പ്രതിഷേധത്തിൻ്റെ സൂചനകൾ മനസ്സിലാക്കി കവർന്നെടുത്ത ആനുകൂല്യങ്ങൾ തിരിച്ച് നൽകാൻ സർക്കാർ തയാറാകണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.റ്റി. ഷാജി സെക്രട്ടറി പി.ജെ. ഷൈജു എന്നിവർ ആവശ്യപ്പെട്ടു.
Leave a Reply