നീലകണ്ഠൻ മെമ്മോറിയൽ അവാർഡ് നിസാം പള്ളിയാലിന് ലഭിച്ചു.
കൽപ്പറ്റ :പുരസ്കാര നിറവിൽ ലയൺസ് ക്ലബ് സിൽവർ ഹിൽസ്.22 അവാർഡുകളാണ് ക്ലബ് നേടിയത്. കോഴിക്കോട്, വയനാട്, കണ്ണൂർ, മാഹി, കാസർകോട് മേഖലയിലെ 186 ക്ലബ്ബുകളിൽ ഏറ്റവും മികച്ച പുരസ്‌കാരമായ നീലകണ്ഠൻ മെമ്മോറിയൽ അവാർഡിന് പ്രസിഡന്റ് ലയൺ നിസാം പള്ളിയാൽ അർഹനായി. മികച്ച പ്രസിഡന്റ് നിസാം പള്ളിയാൽ , മികച്ച സെക്രട്ടറി ഡോ. മനോജ് സാകല്യ , മികച്ച ട്രഷറർ സ്റ്റീഫൻ ജോൺ, മികച്ച ക്ലബ് എന്നിവ ഉൾപ്പെടെ പ്രധാന ഡിസ്ട്രിക്ട് അവാർഡുകളും ക്ലബ് നേടി. തലശ്ശേരിയിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ 2023-24 വർഷത്തെ ഡിസ്ട്രിക്ട് ഗവർണർ ലയൺ സി.എ രജീഷ് ടി കെ അവാർഡുകൾ സമ്മാനിച്ചു. ഡിസ്ട്രിക്ട് ഗവർണർ ലയൺ രാമചന്ദ്രൻ അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു.
Leave a Reply