December 11, 2024

മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം – എൻ എസ് എസ് പനങ്കണ്ടി മേഖലാ സമ്മേളനം.

0
Img 20241124 191928

മുട്ടിൽ : ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ കാലതാമസം ഇല്ലാതെ പൂർത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പനങ്കണ്ടി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ കീഴിലുള്ള ആദ്യ സമ്മേളനമാണ് പനങ്കണ്ടി മേഖലാ സമ്മേളനം. മുട്ടിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ വൈത്തിരി താലൂക്കിലെ ഒൻപത് എൻ എസ് എസ് കരയോഗങ്ങളിൽ നിന്നായി നൂറുകണക്കിന് സമുദായാംഗങ്ങൾ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി മുട്ടിൽ ടൗണിൽ വിളംബര ഘോഷയാത്ര നടത്തി. നായർ സമുദായ സേവനങ്ങൾക്കൊപ്പം സാമൂഹികവും സാംസ്കാരികവുമായ സമൂഹത്തിൻ്റെ ഉന്നമനം ലക്ഷ്യം വച്ചുള്ള കാഴ്ചപ്പാടുകൾ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിവിധ കർമ്മ പദ്ധതികളിലൂടെ സമുദായ അംഗങ്ങളെ സ്വാശ്രയരും ശക്തരും ആക്കി മാറ്റാനും സമൂഹത്തിൽ ഐക്യം ഊട്ടി ഉറപ്പിക്കാനുമുള്ള സന്ദേശം സമ്മേളത്തിൽ പങ്കുവയ്ക്കപ്പെട്ടു. ബത്തേരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് ശ്രീ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് ശ്രീ പി കെ സുധാകരൻ നായർ അധ്യക്ഷത വഹിച്ചു.വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ സെക്രട്ടറി ടി സുധീരൻ സംഘടനാകാര്യ വിശദീകരണം നടത്തി. എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ മോട്ടിവേഷണൽ ക്ലാസെടുത്തു. സമ്മേളനത്തിൽ മുതിർന്ന സമുദായ അംഗങ്ങളായ ദേവകി, ചന്ദ്രിക, പ്രഹ്ലാദൻ കർത്താ, എം പി പ്രഭാകരൻ നായർ,ടി എ സുധാകരൻ നായർ എന്നിവരെയും കോയമ്പത്തൂരിലെ കർപ്പകം സർവ്വകലാശാലയിൽ നിന്നും ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ പിഎച്ച്ഡി നേടിയ എം എ രമിതയേയും ആദരിച്ചു. വയോജനവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി വാസുദേവൻ നായർ, വൈത്തിരി താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻറ് കമലമ്മ ടീച്ചർ എന്നിവർ മൊമെൻ്റോകൾ വിതരണം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് പനങ്കണ്ടി കരയോഗാംഗങ്ങൾ ആചാര വിനോദമായ കോൽക്കളി അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എൻ ടി വിജയൻ നായർ സ്വാഗതവും കൺവീനർ ഒ എം ജയേന്ദ്രകുമാർ നന്ദിയും പറഞ്ഞു. പി ടി വേണു നായർ, എം കെ രാമകൃഷ്ണൻ, വേണുഗോപാൽ കെ, ജി ആനന്ദപ്രകാശ്, ബിജു കുമാർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *