December 11, 2024

വയനാട്ടിൽ വീണ്ടും ചിട്ടി പൊട്ടി; രണ്ട് കമ്പനികൾ കൂടി നിരീക്ഷണത്തിൽ.

0
Img 20241125 075945

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ചിട്ടി കമ്പനി പൊട്ടി. വരിക്കാർക്ക് കിട്ടാൻ ലക്ഷങ്ങൾ. പങ്കാളികൾ മുങ്ങിയതിനെ തുടർന്ന്

അടച്ചുപൂട്ടിയ മലപ്പുറം വേങ്ങര കേന്ദ്രമായി പ്രവ ർത്തിച്ചുവരുന്ന കാരാട്ട് കുറീസ് പ്രൈവറ്റ് ലിമിറ്റ ഡ് എന്ന സ്ഥാപനത്തിൻ്റെ ജില്ലയിലെ ശാഖകളി ൽ 1500ലധികം വരിക്കാരാണുള്ളത്.ഇവരിൽ ഭൂരിഭാഗം പേർക്കും പണം നഷ്ടമായി. വയനാട്ടിൽ ചിട്ടിക്കമ്പനികൾ ലക്ഷങ്ങൾ മുക്കി മുങ്ങുന്നത് പതിവാണ്. ചില കമ്പനികളുടെ ഉടമകൾ ഇപ്പോഴും ജയിലിലാണ്. വരിക്കാർ അടക്കുന്ന തുക ഉടമകൾ വകമാറ്റി ചിലവഴിക്കുന്നതും ധൂർത്തടിക്കുന്നതുമാണത്രെ അടിത്തറയിളകാൻ കാരണം. വയനാട്ടിൽ നിലവിൽ പ്രവർത്തിക്കുന്ന രണ്ട് ചിട്ടി കമ്പനികൾ ഇപ്പോൾ അധികൃതരുടെ നിരീക്ഷണത്തിലാണ്. കാരാട്ട് കുറീസിന്

അഞ്ചു ജില്ലകളിലായി 14 ശാഖകളുള്ള ഈ സ്ഥാപനത്തിനു ജില്ലയിൽ കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

 

കൽപറ്റയിലാണ് ഏറ്റവും കൂടുതൽ വരിക്കാരു ള്ളത്, അറുനൂറിലധികം പേർ. സാധാരണക്കാരാ ണ് അധികവും. ഒരു ലക്ഷം മുതൽ 20 ലക്ഷം വരെ യുള്ള ചിട്ടികളിലാണ് ജനങ്ങൾ പണം നിക്ഷേപി ച്ചത്. നേരത്തേ കുറി വിളിച്ചവർക്ക് പണം സമയ ത്തിന് കിട്ടിയിരുന്നുവെങ്കിലും മൂന്നു മാസമായി പലർക്കും പണം ലഭിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂ പയാണ് ഓരോരുത്തർക്കും ലഭിക്കാനുള്ളത്. ചെ

 

ക്ക് ലഭിച്ചവർക്കാകട്ടെ, ബാങ്കിൽനിന്ന് പണം മാ റിക്കിട്ടിയതുമില്ല. 2017ൽ തുടങ്ങിയ കമ്പനിയുടെ പാർട്‌ണർമാർ എടക്കര സ്വദേശികളായ കെ.ആ ർ. സന്തോഷ്, മുബഷിർ പാലോളി എന്നിവരാണ്.

ജില്ലയിലെ ഫോർമാൻ എം.ആർ. ശ്രീജിത്തും ഒളിവിലാണ്. കോടിക്കണക്കിനു രൂ പയുമായി ഇവർ മുങ്ങിയതായാണ് പരാതി. ഇവ രെക്കുറിച്ച് ഒരു വിവരവും ജീവനക്കാർക്കുമില്ല.

 

നിക്ഷേപകർ സംഘടിച്ച് ജില്ലയിലെ മൂന്നു പൊ ലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിരിക്കുക യാണ്. കൽപറ്റയിൽ 55ഉം ബത്തേരിയിൽ 12ഉം മാനന്തവാടിയിൽ ഏഴും പരാതികളാണ് ലഭിച്ചത്.

 

എന്നാൽ, ജില്ലയിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്നും പണം തിരിച്ചുകൊടുക്കാൻ ആവശ്യമായത് ചെയ്യുമെന്നും അസി. ജനറൽ മാനേജർ എസ്.എം. ഷാഹിദ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *