December 9, 2024

കാർഷിക സെൻസസ് പരിശീലനം ഇന്ന് 

0
Img 20241125 092324

കല്പറ്റ :പതിനൊന്നാമത് കാർഷിക സെൻസസിൻ്റെ രണ്ട്, മൂന്ന് ഘട്ട വിവര ശേഖരണ സർവ്വെ പരിശീലനം ഇന്ന് ( നവംബർ 25) രാവിലെ 9.30 ന് കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് കോൺഫറൻസ് ഹാളിൽ നടക്കും. പരിശീലനം വകുപ്പ് ഡയറക്ടർ ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയിലെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി ആസൂത്രണം, നൂതന നയരൂപികരണം എന്നിവക്കാണ് സെൻസസ് ഡാറ്റ ഉപയോഗിക്കുക. പരിശീലന പരിപാടിയുടെ ഭാഗമായി വൈകിട്ട് നാലിന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വിവരശേഖരണം, ക്രോഡീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് ജീവനക്കാരെ ആദരിക്കും. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ യോഗത്തിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *