ക്രിസ്തുരാജ തിരുനാളും, മതാധ്യാപക ദിനവും ആഘോഷിച്ചു
മക്കിയാട്: മക്കിയാട് സെന്റ് ജൂഡ്സ് ഇടവക സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ ക്രിസ്തുരാജ തിരുനാളും മതാധ്യാപകദിനവും ആഘോഷിച്ചു. തിരുനാൾ ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജോസഫ് കാവുങ്കൽ കാർമ്മികത്വം വഹിച്ചു. കുട്ടികൾ തങ്ങളുടെ അധ്യാപകർക്ക് സമ്മാനങ്ങളും പൂക്കളും കൈമാറി. ചെറുപുഷ്പമിഷൻലീഗ് സംസ്ഥാന കലോത്സവത്തിൽ ജേതാവായ എയ്ഞ്ചൽ ഷോബി കുമ്പുക്കലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് മക്കിയാട് ടൌണിൽ നടന്ന വർണാഭമായ വിശ്വാസപ്രഘോഷണ റാലിയിൽ ടാബ്ളോകളും വർണ്ണബലൂണുകളും പേപ്പൽ പതാകകളുമായി സൺഡേ സൾ കുട്ടികളും അധ്യാപകരും ഇടവക അംഗങ്ങളും അണിനിരന്നു. പ്രധാന അധ്യാപകൻ ടോംസ് ജോസഫ് മുളളൻകുഴിയും സഹഅധ്യാപകരും കൈക്കാരന്മാരും റാലിക്ക് നേതൃത്വം നൽകി.
Leave a Reply