December 9, 2024

ജീപ്പും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

0
Img 20241125 111804

തൃശിലേരി:ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ

ജിതിൻ സി.ആർ

( 26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ഒണ്ടയങ്ങാടി 54 ൽ വെച്ചായിരുന്നു അപകടം.

ബൈക്കിലുണ്ടായിരുന്ന ജിതിൻ്റെ ഭാര്യാ സഹോദരൻ ഒണ്ടയങ്ങാടി ചക്കാട്ടിൽ ആദർശ് (22) ന് പരിക്കേറ്റു. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും സാരമായി പരിക്കേറ്റിരുന്ന ജിതിൻ മരിക്കുകയായിരുന്നു.

ആദർശിനെ വിദഗ്ധ ചികിത്സാർത്ഥം പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആതിരയാണ് ജിതിൻ്റെ ഭാര്യ. ഇവർ വിദേശത്ത് നഴ്സായി ജോലി ചെയ്ത് വരികയാണ്. മകൻ: റയാൻ. സഹോദരി ജിൽന. സംസ്കാരം നാളെ തൃശ്ശിലേരി സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *