കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ ജാഥ സംഘാടക സമിതി രൂപീകരിച്ചു
പുൽപ്പള്ളി :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളിയിൽ എത്തുന്ന വിദ്യാഭ്യാസ ജാഥയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ ആരംഭിച്ച “തോൽപ്പിച്ചാൽ നിലവാരം കൂടുമോ” എന്ന വിദ്യാഭ്യാസ ക്യാമ്പയിൻ വാഹന പ്രചരണ ജാഥക്ക് പുൽപ്പള്ളിയിൽ സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ കെ .ജെ പോൾ വൈസ് ചെയർമാൻ ഒ ടി ശ്രീനിവാസൻ, കൺവീനർ സി. എം ജോസഫ് കൺവീനർ എന്നിവരാണ് സംഘാടകസമിതി അംഗങ്ങൾ.
പ്രോഗ്രാമിൽ സി .കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഉഷ ബേബി ഉദ്ഘാടനം ചെയ്തു.
പി .യു . മർക്കോസ്, എ ൻ സത്യാനന്തൻ, എ.സി ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സ്മിതിൽ സ്കറിയ സ്വാഗതവും, ഒ. കെ. പീറ്റർ നന്ദിയും പറഞ്ഞു.
Leave a Reply