December 11, 2024

ആര്‍.കെ. രവിവര്‍മ്മയുടെ എട്ടാം സംസ്ഥാന സാഹിത്യ പുരസ്‌കാരം കെ.ഇ.എന്‍ കുഞ്ഞമ്മദില്‍ നിന്നുംഡോ:ബെഞ്ചമിന്‍ ഈശോ ഏറ്റുവാങ്ങി.

0
Img 20241125 Wa0047

കല്‍പ്പറ്റ: ഭാഷാശ്രീ മുന്‍ മു ഖ്യ പത്രാധിപര്‍ ആര്‍.കെ. രവിവര്‍മ്മയുടെ എട്ടാം സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ ഡോ:ബെഞ്ചമിന്‍ ഈശോ അര്‍ഹനായി. ഇദ്ദേഹം രചിച്ച മൈന്‍ഡ് ട്യൂണിംഗ് ആര്‍ട്ട് പ്രായോഗിക തലത്തില്‍ (പഠനം) എന്ന കൃതിയാണ് ഈ വര്‍ഷത്തെ ആര്‍.കെ. രവി വര്‍മ്മയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രന്ഥകാരന്റെ ഈ കൃതി പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ നിരയിലേക്ക് ഒരു മുതല്‍കൂട്ടായി മാറുക തന്നെ ചെയ്യുമെന്നും, മനശാസ്ത്ര മേഖലയില്‍ പുതിയ പഠനങ്ങള്‍ക്ക് പ്രചോദനം പകരുന്നതോടൊപ്പം മാനസികാരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുവാന്‍ വേണ്ട നൂതന മാര്‍ഗ്ഗങ്ങള്‍ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്‌പെഷ്യല്‍ ജ്യൂറി വിലയിരുത്തി. പേരാമ്പ്ര റീജനല്‍ കോ :ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് എഴുത്തുകാരനും, പ്രഭാഷകനുമായ കെ.ഇ.എന്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ഇ.എന്‍ കുഞ്ഞമ്മദില്‍ നിന്നും ഡോ:ബെഞ്ചമിന്‍ ഈശോ പുരസ്‌കാരം ഏറ്റുവാങ്ങി . സാഹിത്യകാരനും കഥാകൃത്തുമായ ജോസഫ് പുതക്കുഴി അദ്ധ്യക്ഷത വഹിച്ചു. റിട്ട അധ്യാപകനും ,സാഹിത്യകാരനുമായ പി.ജെ.ഈപ്പന്‍ ആയിരുന്നു മുഖ്യാതിഥി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *