കായിക മത്സരങ്ങൾ സാമൂഹിക ഐക്യത്തിന് അനിവാര്യം :
പനമരം : വടംവലി പോലുള്ള കായിക മത്സരങ്ങൾ സാമൂഹിക ഐക്യത്തിനും മാറ്റത്തിനും വിദ്യാർത്ഥികളെയും യുവ തലമുറയെയും തെറ്റായ മാർഗങ്ങളിൽ നിന്ന് ശരിയായ മാർഗ്ഗങ്ങളിലേക്ക് നയിക്കുന്നതിനും അനിവാര്യവും ആകർഷക വും വിനോദപ്രദവും ആണെന്ന് സംസ്ഥാന വടംവലി അസോസിയേഷ ന്റെ നേതൃത്വത്തിൽ പനമരം കൊറ്റില്ലം റെസിഡൻസിയിൽ വച്ച് നടന്ന റഫ്‌റി കോച്ചിംഗ് ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ മധു അഭിപ്രായപ്പെട്ടു .
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 50 ൽ പരം അധ്യാപകരും കായിക താരങ്ങളും ആണ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുത്തത്.
വടംവലി ജില്ല സംസ്ഥാന അഖിലേന്ത്യ മത്സര ജേതാക്കൾക്ക് സ്പോർട്സ് കോട്ടയിൽ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ ലഭിക്കുന്നതിനും കേന്ദ്ര-സംസ്ഥാന ഗവർമെന്റുകളിൽ ജോലി സംവരണവും ലഭിക്കുന്ന ഒരു കായിക വിനോദവുമായ വടംവലി മത്സരങ്ങൾ 12 വയസ്സ് മുതലുള്ള വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരങ്ങൾ ഉണ്ട്. മാത്രമല്ല വടംവലിയെ കൂടുതൽ ജനകീയമാക്കുന്ന ഒരു കായിക വിനോദമായി കേരളത്തിലുടനീളം വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി കൂടിയാണ് ഈ റഫ്‌റി ക്ലിനിക്.
സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. രഘുനാഥ് അധ്യക്ഷത വഹിച്ചു . കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. സി പി മനോജ് മുഖ്യ പ്രഭാഷണം നടത്തി, കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനൂപ് കെ വി , മേരി മാതാ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ, ജോൺസൺ ജോസഫ്, പ്രവീൺ മാത്യു മുഹമ്മദ് റഷീദ്, ഷിനോ പി ബാബു, തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി ഈ ജെ ബാബു, എൻസിപി(എസ് )സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ സംസ്ഥാന വടംവലി അസോസിയേഷൻ ഭാരവാഹികളായ ഷാൻ മുഹമ്മദ്, ഷാജി ചെറിയാൻ, , അനന്തൻ മാസ്റ്റർ , ടി വി പീറ്റർ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ, നവാസ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
23/11/24 ന് വൈകുന്നേരം നാലു മണിക്ക് പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചറാണ് റഫറി ക്ലിനിക് ഉദ്ഘാടനം ചെയ്തത്.
Leave a Reply