വയനാട് ജില്ല കർഷക തൊഴിലാളി സംഘം ബി എം.എസ് മാർച്ചും ധർണ്ണയും നടത്തി.
കൽപ്പറ്റ: വയനാട് ജില്ല കർഷക തൊഴിലാളി സംഘം ബി എം.എസ് കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അതിവർഷ ആനുകൂല്യം വിതരണം ചെയ്യുക, ക്ഷേമ നിധി അംഗങ്ങൾക്ക് ഉപാധിരഹിത പെൻഷൻ അനുവദിക്കുക, കർഷക തൊഴിലാളിക്ക് പെൻഷൻ 5000രൂപ ആക്കുക, കർഷക ക്ഷേമ ബോർഡിൽ ബി.എം .എസ് . പ്രതിനിധിയെ ഉൾപ്പെടുത്തുക, ലിംഗ വിവേചനം കൂടാതെ വിവാഹ ധനസഹായം നൽകുക, കർഷക തൊഴിലാളികളെ ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾഉന്നയിച്ചായിരുന്നു ധർണ്ണ . ബി എം എസ് .ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ (കർഷക തൊഴിലാളിസംഘം വയനാട് ജില്ല പ്രസിഡന്റ്) അധ്യക്ഷനായിരുന്നു. പി.എച്ച്. പ്രസന്ന (ബി.എം.എസ്.ജില്ലാ പ്രസിഡന്റ്), പി.കെ.സുരേഷ് ( ജില്ലാ പ്രവർത്തകസമിതി അംഗം, പി കെ.മുരളീധരൻ (ബി.എംഎസ് പ്ലാന്റേഷൻ സംസ്ഥാന ട്രഷറർ), പി.എസ്.ശശിധരൻ( കർഷക തൊഴിലാളിസംഘം ജില്ലാ ജനറൽ സെക്രട്ടറി), പി.നാരായണൻ( കർഷക തൊഴി ലാളി സംഘം ജില്ല വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.
Leave a Reply