ആന്റിബയോട്ടിക് ദുരുപയോഗം, ബോധവൽക്കരണം നടത്തി.
കാവുംമന്ദം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആന്റി ബൈക്രോബിയൽ റെസിസ്റ്റൻസ് ക്യാമ്പയിന്റെ ഭാഗമായി തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷെരീഫ് ക്ലാസ്സെടുത്തു.
കൽപ്പറ്റ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൾ എഡ്വേർഡ്, ബീന റോബിൻസൺ തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ അസീസ് സ്വാഗതവും സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദു മോൾ ജോസഫ് നന്ദിയും പറഞ്ഞു.
Leave a Reply