ചോയ്മൂലയിലെ കൊടി നശിപ്പിച്ച സംഭവം എസ്ഡിപിഐ പ്രതിഷേധിച്ചു
തലപ്പുഴ : പുതിയിടം ചോയ്മൂലയിൽ എസ്ഡിപിഐ യുടെയും മുസ്‌ലിം ലീഗിന്റെയും കൊടികൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നാടിൻ ശാന്തി തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ഇരുട്ടിന്റെ സന്തതികളെ എസ്ഡിപിഐ കൈ കാര്യം ചെയ്യുമെന്നും പ്രതിഷേധത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ച പാർട്ടി മാനന്തവാടി മുൻസിപ്പൽ ട്രഷറർ ഫസ്‌ലുറഹ്മാൻ മുന്നറിയിപ്പ് നൽകി.
തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി,വൈസ് പ്രസിഡന്റ് കബീർ, ജോയിന്റ് സെക്രട്ടറി അലി, ട്രഷറർ മുജീബ്,കമ്മിറ്റിയംഗം അബൂബക്കർ,
പുതിയിടം ബ്രാഞ്ച് പ്രസിഡന്റ് യൂനുസ്, സെക്രട്ടറി അൻസാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
സംഭവത്തിലെ
കുറ്റക്കരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തലപ്പുഴ പോലീസിൽ പുതിയിടം ബ്രാഞ്ച് കമ്മിറ്റി പരാതി നൽകുകയും ചെയ്തിരുന്നു.
Leave a Reply