മുന്നറിയിപ്പില്ലാതെആദിവാസി കുടിലുകൾ പൊളിച്ചുനീക്കിയ സംഭവം: സെക്ഷൻ ഫോറസ്റ്റർക്ക് സസ് പെൻഷൻ
മാനന്തവാടി: മുന്നിയിപ്പില്ലാതെ ആദിവാസി കുടിലുകൾ പൊളിച്ച് നീക്കിയ സംഭവത്തിൽ
ഫോറസ്റ്റ് ഓഫീസർക്ക് സസ്പെന്‍ഷന്‍ .
സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ ടി. കൃഷ്ണനെയാണ് ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ കെ എസ് അന്വേഷണ വിധേയമായി സസ്പെന്‍ഡ ചെയ്തത്.
സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തിരുനെല്ലി പ ഞ്ചായത്തിലെ നാലാം വാർഡ് ബേഗൂർ കൊല്ലി മുലയിലാണ് വനം വകുപ്പ് കുടിലുകൾ പൊളി ച്ചത്. തിങ്കളാഴ്ച രാവിലെയാണ്
വനനഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നു വെന്ന പേരിൽ കുടിലുകൾ പൂർ ണമായി പൊളിച്ചത്. വിധവയായ മീനാക്ഷി, അനിൽ, ലക്ഷ്മി എന്നി വരുടെ കുടിലുകളാണ് പൊളിച്ച ത് വനാവകാശ നിയമം കാറ്റിൽ പറത്തിയാണ് വനം വകുപ്പ് നട പടിയെന്ന് ആരോപണമുണ്ട്. ഒ ന്നര പതിറ്റാണ്ടിലധികമായി ഇ വിടെ താമസിക്കുന്നവരെയാണ് മുന്നറിയിപ്പില്ലാതെ വഴിയാധാര മാക്കിയത്. വഴിയാധാരകപ്പെട്ടവ
ഒരെ കോൺഗ്രസ്, ബി.ജെ.പി പ്രവ ർത്തകർ കാട്ടിക്കുളം ബേഗൂർ വ നം ഓഫീസിൽ താമസിപ്പിച്ചു. വി വരമറിഞ്ഞ് ടി. സിദ്ദീഖ് എം.എൽ. എ. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, ബി.ജെ.പി നി യോജക മണ്ഡലം പ്രസിഡന്റ് ക ണ്ണൻ കണിയാരം, ജില്ല സെക്രട്ട റി മോഹൻദാസ് കാട്ടിക്കുളം എ ന്നിവർ സ്ഥലത്തെത്തുകയായിരുന്നു.
രാത്രിയോടെ ഉപരോധം അവസാനിപ്പിച്ചു. ആദിവാസികളുടെ കൂടിൽ പൊള് ച്ച സംഭവത്തിൽ വീട് ഇല്ലാതായ കുടുംബങ്ങൾക്ക് താൽക്കാലിക മായി വനംവകുപ്പിൻ്റെ ഡോർമെ റ്ററിയിലും വനം ക്വാർട്ടേഴ്‌സിലും താമസിക്കാമെന്ന് ടി സിദ്ദീഖ്എം ഏൽ.എയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വൈൽഡ ലൈഫ് വാർഡൻ ഉറപ്പ് നൽകി ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
Leave a Reply