December 9, 2024

നടവയലിൽ ഇന്നു കൗമാര കലകൾക്ക് തുടക്കം 

0
Img 20241126 104738

 

പനമരം:ചരിത്രത്തിലാദ്യമായി കുടി യേറ്റമേഖലയായ നടവയലിൽ ജില്ലാ സ്കൂൾ കലാമേള എത്തിയതിൻ്റെ ആവേ ശത്തിലാണ് നാട്ടുകാരും അധ്യാപക രും വിദ്യാർഥികളും. 2019-ൽ ഉപജില്ലാ കലോത്സവം അരങ്ങേറിയതിനുശേഷം എത്തുന്ന 43-ാമത് ജില്ലാ റവന്യു സ്കൂൾ കലോത്സവത്തെ ആഘോഷമാക്കിയെ ടുത്തിരിക്കുകയാണ് നടവയലുകാർ.

 

മാസങ്ങൾക്കുമുൻപേ ആരംഭിച്ച കലോത്സവ മുന്നൊരുക്കങ്ങൾ തിങ്ക ളാഴ്ചതന്നെ സംഘാടകസമിതി പൂർത്തി യാക്കി. ഇനി ഉപജില്ലകളിലെ കലാപ്രതി ഭകളെത്തി മാറ്റുരച്ചാൽമാത്രം മതി. നട വയൽ സെയ്ൻറ് തോമസ് എൽ.പി. സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കൻഡ റി എന്നിവിടങ്ങളിലാണ് പ്രധാനവേദി കൾ. കൂടാതെ, മത്സരങ്ങൾ യഥാസമ യം പൂർത്തിയാക്കാനായി തൊട്ടടുത്ത സൗകര്യപ്രദമായ ഇടങ്ങളിലും വേദി യൊരുക്കിയിട്ടുണ്ട്. കെ.ജെ. ഓഡിറ്റോ റിയം, സഹകരണ സൊസൈറ്റി ഹാൾ, നൃത്തവിദ്യാലയം എന്നിവയും മത്സരത്തി ന് വേദിയാവും. സൂര്യകാന്തി, ജ്വാലാമു ഖി, സ്വർണച്ചാമരം, ഇന്ദ്രനീലം, രജനീഗ ന്ധി, സാലഭഞ്ജിക, ചിത്രവനം, ചക്കരപ്പ ന്തൽ, ചന്ദ്രകളഭം എന്നീ പേരുകളിലാ ണ് വേദികൾ ഒരുക്കിയിട്ടുള്ളത്.

 

കലോത്സവത്തിൻ്റെ വരവറിയിച്ച് തിങ്കളാഴ്ച വൈകീട്ട് പനമരം ടൗണിലും നടവയലിലും വിളംബരജാഥ നടത്തി. കലോത്സവവേദിയിലെ കലവറനിറയ്ക്കലും മീഡിയ റൂമും ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ ഉദ്ഘാട നംചെയ്തു. തുടർന്ന് സ്കൂളിൽ അവലോ കനയോഗവും നടന്നു. ആദ്യദിനമായ ചൊവ്വാഴ്ച സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക.

 

240-ഓളം ഇനങ്ങളിലായി 3000-ത്തി ലേറെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയ്ക്ക് ചൊവ്വാഴ്ച രാവിലെ 9.30-ന് ജില്ലാ വി ദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 3.30-ന് നടക്കുന്ന ഉദ്ഘാടനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ടി. സിദ്ദി ഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണിഗായകനും സംഗീത സംവിധായകനും എഴുത്തുകാരനുമായ വി.ടി. മുരളി മുഖ്യാതിഥിയാവും. നാലുദി വസം നീണ്ടുനിൽക്കുന്ന കലാമേളയ്ക്ക് 29- ന് തിരശ്ശീല വീഴും.

 

സമാപനസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനംചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥി യാവും. ജനറൽ കൺവീനർ ജില്ലാ വി ദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, ജോ. കൺവീനർ സ്കൂൾ പ്രിൻ സിപ്പൽ ആന്റോ വി. തോമസ്, പബ്ലി സിറ്റി കൺവീനർ നിസാർ കമ്പ, പ്രധാ നാധ്യാപകൻ ഇ.കെ. വർഗീസ്, പി.ടി .എ. പ്രസിഡൻറ് വിൻസെൻറ് തോമസ്, വൈസ് പ്രസിഡൻറ് ഇ.ടി. റിഷാദ് എന്നി വർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *