വിധി നിർണയം : വിവാദം
നടവയൽ: കൗമാരകലകകളുടെ കൊടി ഉയരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ
വിധികർത്താ ക്കളെച്ചൊല്ലി വിവാദം. . കഴി ഞ്ഞ ആഴ്ച കോഴിക്കോട് നടന്ന ജില്ലാ സ്കൂൾ കലോ ത്സവത്തിൽ വിധികർത്താക്കളായിരുന്ന നാലുപേ രാണ് വയനാട്ടിലെ നൃത്തമത്സരങ്ങൾക്ക് ജഡ്ജസാ യി എത്തുന്നതെന്നാണ് പ്രചാരണം.
ഇവരുടെ പേരുവിവരങ്ങളടക്കം സാമൂഹികമാധ്യ മങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവന്ന പേരു കൾ സത്യമാണെങ്കിൽ, അത് മേളയുടെ മത്സരഫല ത്തെ സ്വാധീനിക്കുമെന്ന രക്ഷിതാക്കളുടെയും ർത്ഥികളുടെയും ആശങ്ക തള്ളിക്കളയാനാവില്ല. അതീവര ഹസ്യമായി തിരഞ്ഞെടുക്കുന്ന ജഡ്ജസുകളുടെ വിവ രങ്ങൾ എങ്ങനെയാണ് പുറത്തുപോയതെന്ന ചോ ദ്യമുയരുന്നുണ്ട്.
കോഴിക്കോട് ജില്ലാ കലോത്സവത്തിലെ വിധി നിർണയത്തിനെതിരേ വ്യാപക പരാതികളുയരു കയും വലിയ പ്രതിഷേധമുണ്ടാവുകയും ചെയ്തിരു ന്നു. ഇതേ വിധികർത്താക്കളെ വയനാട്ടിലെ കലോ ത്സവ വിധിനിർണയത്തിന് നിയോഗിച്ചാൽ മത്സര ഫലങ്ങൾ അട്ടിമറിക്കുമോയെന്നാണ് രക്ഷിതാക്ക ളും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും ആശ ങ്കപ്പെടുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ ആശങ്കപെടേണ്ടന്നാണ് സംഘാടകരുടെ നിലപാട്
Leave a Reply