മുറ്റത്തെ നെൽ കൃഷിയിൽ പൊൻ കതിർ വിളയിച്ച് യോഹന്നാൻ.
പുൽപ്പള്ളി :പുൽപ്പള്ളി താന്നിതെരുവ് തുറപ്പുറത്ത് യോഹന്നാൻ മികച്ച ഒരു കർഷകനാണ്.
വീട്ടുമുറ്റത്ത് നെൽകൃഷി നടത്തിയാണ് യോഹന്നാൻ കൗതുക കാഴ്ച ഒരുക്കിയിരിക്കുന്നത്.
ഇന്ന് വന്യമൃഗ ശല്യവും, പല കാരണങ്ങളും കൊണ്ട് നെൽകൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് യോഹന്നാൻ വീട്ടുമുറ്റത്ത് നെൽകൃഷി ചെയ്ത് നിറയെ കതിരുകൾ വി ളയിച്ചിരിക്കുന്നത്.
വീടിന്റെ മുൻഭാഗത്തുള്ള 5 സെന്റ് സ്ഥലത്താണ്നെൽ കൃഷി ഇറക്കിയിരിക്കുന്നത്.
രണ്ട് ടിപ്പർ നിറയെ മണ്ണ് കൊണ്ടുവന്ന മുറ്റത്ത് നിരത്തി, വരമ്പുകളായി തിരിച്ചാണ് കൃഷി നടത്തിയിരിക്കുന്നത്.
പരമ്പരാഗതമായ രീതിയിൽ വയൽ കൃഷി ചെയ്യുന്നതുപോലെ തന്നെയാണ് , വീട്ടുമുറ്റത്തെ വയലിൽ വെള്ളം നിറച്ച് ഞാറുകൾ നട്ട് യോഹന്നാൻ കൃഷി ആരംഭിച്ചത്.
ആറുമാസം വളർച്ചയുള്ള അന്നപൂർണ്ണ ഇനത്തിൽപ്പെട്ട നെൽ വിത്താണ് കൃഷി ചെയ്തിരിക്കുന്നത്.
പുൽപ്പള്ളി പഴശ്ശിരാജ കോളേജിന് മുന്നിലായി കതിരിട്ട് നിൽക്കുന്ന യോഹന്നാന്റെ വീട്ടുമുറ്റത്തെ വയൽ കൃഷി കാണാൻ ധാരാളം കോളേജ് വിദ്യാർത്ഥികളും, നിരവധി ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.
ചോളവും, പയറും, വെണ്ടയും , തക്കാളിയും, അങ്ങനെ വേണ്ട പച്ചക്കറികളും യോഹന്നാന്റെ കൃഷിത്തോട്ടത്തിൽ കൃഷി ചെയ്തുവരുന്നു.
യോഹന്നാന്റെ കൃഷികൾ ക്ക് പ്രോത്സാഹനമായി ഭാര്യ ലില്ലിയും ഒപ്പം തന്നെയുണ്ട്.
Leave a Reply