ആദിവാസി കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ആർ എസ് പി
തിരുനെല്ലി:തിരുനെല്ലിപഞ്ചായത്തിലെ കൊല്ലിമൂല ആദിവാസി കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ ആർ.എസ്.പി. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു കുടിലുകൾ പൊളിച്ചു നീക്കിയ സംഭവം രാഷ്ട്രീയ പ്രേരിത മാണെന്നും, തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിലുള്ള എൽ.ഡി.എഫ്.ൻ്റെ പ്രതികാര നടപടിയാണെന്നും ആർ.എസ്.പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ആരോപിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ സസ്പെന്റ് ചെയ്‌ത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടുകയാണെന്നും, ഇതുകൊണ്ട് പ്രശ്‌ന പരിഹാരമാകില്ലെന്നും, മുകളിൽ നിന്നും ഉത്തരവില്ലാതെയാണ് ഉദ്യോഗസ്ഥർ കുടിലുകൾ പൊളിച്ചു നീക്കിയതെന്നതും അന്വേഷിക്കണം. ഒ.ആർ. കേളു വകുപ്പു മന്ത്രിക്കും ഈ സംഭവത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ബന്ധപ്പെട്ടവരുടെ ഒത്താശ യോടെയാണ് ഈ നാടകം അരങ്ങേറിയതെന്ന് ആർ.എസ്.പി. ജില്ലാ സെക്രട്ടറി ആരോപിച്ചു ആർ.എസ്.പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ ജവഹർ, സുബൈർ, മാനന്തവാടി മണ്ഡലം എക്സിക്യൂട്ടീവ് അംഗം അഷ്റഫ് കാട്ടിക്കുളം, മാനന്തവാടി ലോക്കൽ സെക്രട്ടറി വേണു ഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോവിന്ദൻകുട്ടി, കുഞ്ഞിമുഹമ്മദ്, ശിവശങ്കരൻ, ബോബി തോമസ്, സഫ്‌നാദ് രാജ്, ജോസ് പന്തലാടി, ബാബു കുറുമ്പേമഠം എന്നിവർ പ്രസംഗിച്ചു.
Leave a Reply