December 11, 2024

നിർധന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി മണി രത്ന ഗ്രൂപ്പ്.

0
Img 20241126 Wa0070

മാനന്തവാടി:പ്രകൃതിക്ഷോഭങ്ങളിൽ ദുരിതം അനുഭവിക്കുന്നതും , നിർധനരായ കുടുംബങ്ങളിലെ വിദ്യാര്‍ഥി-വിദ്യാർത്ഥിനികളുടെ ഉപരിപഠനത്തിനും സഹായഹസ്തവുമായി പ്രമുഖ ധനകാര്യസ്ഥാപനമായ മണിരത്‌ന ഗ്രൂപ്പ് , മണിരത്‌ന ഇന്റഗ്രേറ്റഡ് ഫൌണ്ടേഷൻനുമായി ചേർന്ന് സംഘടിപ്പിക്കുന്ന “വിദ്യാര്തനം” എന്ന സാമൂഹ്യക്ഷേമ പദ്ധതിയുടെ ആദ്യ സംരംഭം മാനന്തവാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 27 -11 -2024 ബുധനാഴ്ച രാവിലെ 09:15 ന് നടത്തുന്നതാണ് .സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികളായ മഹത് വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സ്കൂളിലെ + 1 ക്ലാസ്സ് തലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 വിദ്യാർഥിനികളുടെ തുടർ-വിദ്യാഭ്യാസ ചിലവുകൾ മണിരത്‌ന ഇന്റഗ്രേറ്റഡ് ഫൌണ്ടേഷൻ വഹിക്കുന്നു. ഇതിന്റെ ആദ്യ തുക മാനന്തവാടി ഗോവെർമെന്റ് സ്കൂൾ പ്രിൻസിപ്പൽ സലിം അൽത്താഫിന് മണിരത്‌ന ഗ്രൂപ്പ് സ്ഥാപക ചെയർമാൻ മണികണ്ഠൻ സൂര്യ വെങ്കടേയും , മണിരത്‌ന എൻബിഎഫ്സി യുടെ മാനേജിങ് ഡയറക്ടർ ധന്യ മണികണ്ഠനും ചേർന്ന് പദ്മശ്രീ ചെറുവയൽ രാമൻ , പദ്മശ്രീ മീനാക്ഷിയമ്മ കടത്തനാടൻ ഗുരുക്കൾ , മാനന്തവാടി പോലീസ് സ്റ്റേഷൻ സി എച് ഒ സുനിൽ ഗോപി , റിട്ടയേർഡ് സുബേദാർ മേജർ ഇ പി മത്തായികുഞ്ഞു , കവയത്രി ആയിഷ മാനന്തവാടി , അധ്യാപക- അനധ്യാപകർ , മറ്റു സ്കൂൾ പി ടി എ പ്രതിനിധികൾ , രക്ഷിതാക്കൾ , സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *