December 13, 2024

രക്ഷാകർതൃത്വം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

0
Img 20241126 Wa0084

പുൽപ്പള്ളി: എം.എം.ജി .എച്ച്.എസ് കാപ്പിസെറ്റ് സ്കൂളിൽ രക്ഷകർത്താക്കൾക്കായി ‘പാരൻ്റിംഗ് ‘ എന്ന വിഷയത്തിൽ ഏകദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

 

സൈക്കോളജിസ്റ്റും ഹിപ്നോ തെറാപ്പിസ്റ്റുമായ എം.ഡി രാജേഷ് ക്ലാസ്സിന് നേതൃത്വം നൽകി.

നൂറിൽ പരം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. കുട്ടികളുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ തലങ്ങളിലെ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക യായിരുന്നു ഈ ക്ലാസിന്റെ ലക്ഷ്യം. പ്രോഗ്രാം പിടിഎ പ്രസിഡൻ്റ് യു . എൻ കുശൻ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ കെ. പ്രേമചന്ദ്രൻ സ്വാഗതവും വി.എൻ നാരായണൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *