ഇനി വരുന്ന തെരെഞ്ഞെടുപ്പുകൾ ഇടതുപക്ഷ സർക്കാരിനുള്ള താക്കീതായി മാറണം – കേരള എൻജിഒ സംഘ്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന ഇടതുപക്ഷ സർക്കാരിനുള്ള താക്കീതായി വരുന്ന തെരെഞ്ഞെടുപ്പുകൾ മാറണമെന്ന് കേരള എൻ.ജി.ഒ സംഘ്. പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് കളക്ട്രേറ്റ് പടിക്കൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും, ധർണ്ണയും നടത്തി. ജില്ലയിലെ നിരവധി സർക്കാർ ജീവനക്കാർ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് വി കെ ഭാസ്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന ട്രഷറർ സജീവൻ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി പി ബ്രിജേഷ്, സംസ്ഥാന സമിതി അംഗങ്ങളായ എം.കെ പ്രസാദ്, പി സുരേഷ്, സന്തോഷ് കുമാർ ബി. എം എസ് ജില്ല സെക്രട്ടറി , കെ അനന്തൻ പെൻഷൻ സംഘ് , കെ. വി അച്യുതൻ മുൻ സംസ്ഥാന പ്രസിഡണ്ട്,ജില്ലാ ട്രഷറർ പി സുധി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply