ഡബ്ല്യുഎൽഎഫ് ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും
ദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിനോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ഓപ്പൺ ജൂനിയർ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
വയനാട് സാഹിത്യോത്സവം നടക്കുന്ന ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡിസംബർ 28നാണ് മത്സരം നടക്കുക. പതിനേഴ് വയസിൽ താഴെയുള്ളവർക്കും പന്ത്രണ്ട് വയസിൽ താഴെയുള്ളവർക്കും എന്നിങ്ങനെ രണ്ട് കാറ്റഗറിയിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 30നകം രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് സന്തോഷ് വിആർ 9605020305, അജ്മൽ എം. 9562049278
Leave a Reply