യാക്കോബായ വൈദീക സംഗമം നടത്തി
മീനങ്ങാടി:
യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന വൈദീക സംഘത്തിന്റെ നേതൃത്വത്തിൽ
“കൂടിവരവ്” ഏകദിന വൈദിക സംഗമം നടത്തപ്പെട്ടു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷനായിരുന്നു. പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ ഫാ.ബോബി ജോസ് കപ്പുച്ചിൻ ക്ലാസുകൾ നയിച്ചു. വൈദിക സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് സ്വാഗതം പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരമ്പുഴയിൽ കൂടിവരവിന് നന്ദി പറഞ്ഞു. യോഗത്തിൽ ഭദ്രാസനത്തിലെ എല്ലാം കോർ എപ്പി സ്കോപ്പാമാരും വൈദീകരും സംബന്ധിച്ചു.
Leave a Reply