December 9, 2024

ഉരു ളെടുത്ത ഓർമ്മകളെ ചേർത്ത് വെച്ചു; നൗഫലിൻ്റെ സ്നേഹക്കട  ‘ജൂലായ് 30’

0
Img 20241127 Wa0015

മേപ്പാടി :ഭാര്യയും മക്കളും മാതാപിതാക്കളുമടക്കം 11 പേരേ എന്നന്നേക്കുമായി നഷ്ടപ്പെട്ട

കളത്തിങ്കൽ നൗഫൽ ഒരു സ്നേഹക്കട മേപ്പാടിയിൽ തുറന്നു. നടുക്കുന്ന ഓർമ്മകളെ ചേർത്തുവെച്ച് അതിനൊരു പേരുമിട്ടു -‘ജൂലായ് 30’. പ്രകൃതി താണ്ഡവമാടിയ ജൂലായ് 30-ലെ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിന്റെ കുത്തിയൊലിക്കുന്ന ഓർമ്മകളുടെ കരുത്തിൽ നൗഫൽ ഉയർത്തിയത് അതിജീവനത്തിന്റെ മധുരക്കട. ദുരന്തത്തിൽ തന്റെ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട തീർത്തും ഒറ്റപ്പെട്ട് പോയ നൗഫൽ ഒരു ഹൃദയഭേദക കാഴ്ചയായിരുന്നു.

 

ഒമാനിൽ നിന്നും ദുരന്തഭൂമിയിലേക്ക് വന്ന നൗഫലിനെ ആർക്കും മറക്കാൻ കഴിയില്ല…

 

“എന്റെ കടയ്ക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ല…” -ഇടറുന്ന ശബ്‌ദത്തിൽ നൗഫൽ പറഞ്ഞു.

 

“ഗൾഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോൾ എത്രയും പെട്ടെന്ന് നിർത്തിപ്പോരണമെന്നേ ഭാര്യ സജ്നയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ… ഇവിടെ ബേക്കറി തുടങ്ങാം, ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു പറയാറ്. ഇപ്പോ ബേക്കറിയായപ്പോൾ…” -നൗഫൽ കരച്ചിൽ അടക്കിപിടിച്ചു..

 

മേപ്പാടി-തൊള്ളായിരംകണ്ടി റോഡിലാണ് “ജൂലായ് 30 റെസ്റ്റോറന്റ് ആൻഡ് ബേ‌ക്സ്.” കട തുറന്നതറിഞ്ഞ് എത്തിയവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നൗഫൽ. കടയ്ക്കുള്ളിൽ കയറിയാൽ മാഞ്ഞുപോകാത്തൊരു മുണ്ടക്കെ അങ്ങാടിയെയും കാണാം. ചായങ്ങൾ ചാലിച്ചു വരച്ച പച്ചവിരിച്ച പഴയ മുണ്ടക്കൈ. ഓർമ്മകളിൽ മാത്രമുള്ള മുണ്ടക്കൈ…

 

കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) ആണ് നൗഫലിനായി അതിജീവനത്തിന്റെ പുതിയ പാത തുറന്നത്.

 

“ഉപജീവനത്തിനായി എന്തുതുടങ്ങുമെന്ന് കെ.എൻ.എം. അധികൃതർ ചോദിച്ചപ്പോൾ ബേക്കറി എന്നല്ലാതെ മറ്റൊരു ഉത്തരം എനിക്കുണ്ടായില്ല. ഞങ്ങളുടെ ആഗ്രഹങ്ങളും എന്റെ ഓർമ്മകളും… അങ്ങനെയെല്ലാമാണ് ഈ സ്ഥാപനം” -നൗഫൽ പറഞ്ഞു.

 

 

മേപ്പാടി വഴി 900 കാണ്ടിയിലേക്ക് പോകുന്നവർ നൗഫലിന്റെ “JULY 30”

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *