എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ് നടത്തി
മീനങ്ങാടി : പനങ്കണ്ടി ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് എസ്.പി.സി. സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി. ചൊവ്വാഴ്ച പനങ്കണ്ടി സ്കൂളിൽ വച്ച് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ബഹു :ജില്ലാ കളക്ടർ മേഘശ്രീ ഐ.എ.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡറായി സൂപ്പർ സീനിയർ കേഡറ്റ് അൽക്ക എസ്. നായരും സെക്കന്റ് ഇൻ കമാണ്ടറായി വി. കൃഷ്ണപ്രിയയും പരേഡിന് നേതൃത്വം നൽകി. 43കേഡറ്റുകൾ പങ്കെടുത്ത പരേഡിൽ മീനങ്ങാടി എസ്.എച്ച്.ഓ എ.സന്തോഷ് കുമാർ, എസ്.പി.സി എ.ഡി.എൻ.ഓ കെ.മോഹൻദാസ്(സബ് ഇൻസ്‌പെക്ടർ), പ്രിൻസിപ്പാൾ പി.വി റഷീദ ബാനു, ഹെഡ് മാസ്റ്റർ കെ.പി ഷൗക്കുമാൻ, പി.ടി.എ പ്രസിഡന്റ് വി.എൻ വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply