ചാക്യാർകൂത്തിൽ വീണ്ടും ഒന്നാം സ്ഥാനം കാർത്തിക്കിന്
നടവയൽ :റവന്യു ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാക്ക്യാർകൂത്തിൽ ഒന്നാംസ്ഥാനം നേടി കാർത്തിക് ശങ്കർ കെഎസ്. തുടർച്ചയായി രണ്ടാം വർഷമാണ് കാർത്തിക് ചാക്ക്യാർകൂത്തിൽ ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിലും കാർത്തിക് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൽപ്പറ്റ എൻഎസ്എസ് ഹയർസെക്കന്ററി സ്കൂളിലെ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്. അംഗതദൂദ് എന്ന ആവിഷ്ക്കാരമാണ് കാർത്തിക് അവതരി പ്പിച്ചത്.കലാമണ്ഡലം അഭിജോഷാണ് കാർത്തിക്കിനെ പരിശീലിപ്പിച്ചത്. കാപ്പിൽ വീട്ടിൽ സജീന്ദ്രകുമാർ, സിന്ധു എന്നീ ദമ്പതികളുടെ മകനാണ് കാർത്തിക്.
Leave a Reply