നടനം ,താളം, മേളം ഇന്ന് അരങ്ങ് കൊഴുക്കും.
നടവയൽ:കൗമാരകലാവിരുന്നിൻ്റെ മൂന്നാം ദിനത്തിൽ നടന വിസ്മയങ്ങളും ,താളമേളങ്ങളാലും അരങ്ങ് കൊഴുക്കും. വേദി ഒന്ന് സൂര്യകാന്തിയിലാണ് നാടോടി നൃത്തങ്ങൾ അരങ്ങേറുക .അനുസരിച്ച് മോഹിനിയാട്ടം ,സംഘ നൃത്തം എന്നിവയും ഇതേ വേദിയിൽ നടക്കും.
വേദി രണ്ടിൽ മോണോ ആക്ട്, നാടകം തുടങ്ങിയവയാണ് ഇന്നത്തെ ആകർഷകമായ ഇനങ്ങൾ.
വേദി ആറിൽ വാദ്യമേള പ്രകടനമാണ്. ട്രിപ്പിൾ ,ജാസ് ഡ്രം, തബല, മൃദംഗം, ഗഞ്ചിറ, മദ്ദളം, ചെണ്ട, തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം എന്നിവയാൽ ഇവിടം മേളപ്പെരുക്കമാകും. വേദി മൂന്നിലാണ് അറബന, ദഫ് മുട്ട് കലാ രൂപങ്ങൾ. കലോത്സവങ്ങൾ ജനകീയ മേള കൂടെയായി മാറിയിട്ടുണ്ട്. രാത്രി വൈകിയും മത്സരങ്ങൾ കാണുവാൻ പ്രേക്ഷക സംഗമമാണ്. നടവയലിലെ കലോൽസവം കുടിയേറ്റ മേഖല ഏറ്റെടുത്ത ഉത്സവ പ്രതീതിയാണ്
Leave a Reply