December 9, 2024

അഞ്ച് ഗോത്രകലകൾ ആദ്യമായി ഇന്ന് അരങ്ങത്ത് എത്തും.

0
Img 20241128 083530

 

നടവയൽ: വയനാട് ഉൾപ്പെടെയുള്ള ഗോത്രവർഗക്കാരുടെ അഞ്ച് ഇനംഗോത്ര നൃത്തയിനങ്ങൾ ഇന്ന് വേദിയിലെത്തും.കഴിഞ്ഞ രണ്ട് വർഷം സംസ്ഥാന തലത്തിൽ പ്രദർശന മൽസരമായിരുന്ന മംഗലം കളി, പണിയ നൃത്തം ,മലപ്പുലയാട്ടം,

ഇരുള നൃത്തം, പളിയ

നൃത്തം എന്നിവയാണ് ഇന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ രൂപങ്ങൾ.വേദി നാല്, അഞ്ച് എന്നിവയിലാകും ഗോത്രകലകളുടെ മൽസരം.

 

•മംഗലം കളി

 

കാസർകോട്, കണ്ണൂർ ജില്ലകളിലെ മാവില, മലവേട്ടുവ സ മുദായങ്ങളിൽ കല്യാണത്തലേന്ന് പാടി ചുവടുവെക്കുന്ന പരമ്പരാ ഗത കലാരൂപമാണിത്.

___

•പണിയ നൃത്തം

 

വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമാ ണ് പണിയ നൃത്തം. ഇതിൽ വട്ടക്കളി, കമ്പളക്കളി എന്നീ രണ്ട് ഇ നങ്ങൾ ഉണ്ട്. ആഘോഷങ്ങളിൽ ഞാറ് പറിച്ചു നടുന്ന സമയത്ത് വയലിൽ സ്ത്രീകളും പുരുഷന്മാരും തുടികൊട്ടി കുഴൽ പാടി കഥപ റഞ്ഞ് ഞാറ് നടുന്ന സമയത്താണ് കമ്പളക്കളി അവതരിപ്പിക്കുക. വൃത്താകൃതിയിൽ നിന്നുകൊണ്ട് ചുവടുവെക്കുന്നതിനാലാണ് വട്ട ക്കളിക്ക് ആ പേര് വന്നത്. കല്യാണം, കാവു തീണ്ടൽ തുടങ്ങിയ ച ടങ്ങുകളിൽ സ്ത്രീകൾ വട്ടത്തിൽ ചുവടുവെച്ച് പുരുഷന്മാർ വട്ടത്തിൽ മൂന്ന് തുടിയും ഒരു കുഴലും വാദ്യോപകരണം ആക്കി താളം പിടി ച്ച് സ്ത്രീകൾ പരമ്പരാഗതമായി കളിക്കുന്ന കലാരൂപമാണ് വട്ടക്കളി.

_____

•മലപ്പുലയാട്ടം

 

ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിലുള്ളവർ അ വതരിപ്പിക്കുന്ന ഗോത്ര കലയാണ് മലപ്പുലയാട്ടം. മാരിയമ്മൻ, കാളി യമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമാ യാണ് ഈ നൃത്തരൂപം ആചരിക്കുന്നത്. ചിക്കുവാദ്യം, ഉറുമി, കെട്ടു മുട്ടി, കട്ടവാദ്യം എന്നീ വാദ്യമേളങ്ങൾ ഉപയോഗിക്കുന്നു. കുഴൽ വി ളിയോടെ ആരംഭിക്കുന്ന മലപ്പുലയാട്ടം സ്ത്രീകളും പുരുഷന്മാരും പ രമ്പരാഗത വേഷമണിഞ്ഞാണ് അവതരിപ്പിക്കുന്നത്.

____

•ഇരുള നൃത്തം

 

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള ഇരുള വിഭാഗക്കാരുടെ ക ലാരൂപം. മരണാനന്തരച്ചടങ്ങുകളിലാണ് സാധാരണ അവതരിപ്പി ക്കുന്നത്. പാട്ടുപാടി നൃത്തം ചെയ്യുന്നതാണ് രീതി. തമിഴ് കലർന്ന മലയാളമാണ് ഭാഷ. കൊഗൽ (കുഴൽ), പറൈ, പീക്കി, ജാലറ തുട ങ്ങിയ വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്.

_____

•പളിയ നൃത്തം

 

ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയർ വിഭാഗക്കാരുടെ പാരമ്പ ര്യനൃത്തം. മഴക്കുവേണ്ടിയും രോഗശമനത്തിനുമായാണ് മുമ്പ് അ വതരിപ്പിച്ചിരുന്നത്. ഉത്സവങ്ങൾക്കൊപ്പം ക്ഷേത്രങ്ങളിലും അവത രിപ്പിക്കാറുണ്ട്. മുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര തുടങ്ങിയവ യാണ് വാദ്യോപകരണങ്ങൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *