ഉരുൾ ദുരന്തത്തിനിരയായ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണം: സ്വതന്ത്ര കർഷക സംഘം വില്ലേജ് ഓഫീസ് ധർണ്ണ ഡിസംബർ മൂന്നിന്
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കൃഷി ഭൂമിയും കാർഷിക ഉൽപ്പന്നങ്ങളും നശിച്ച കർഷകരോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ മൂന്നിന്
കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്താൻ പ്രസിഡന്റ് വി. അസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
ദുരന്തത്തിനിരയായ കർഷകരോട് നീതി പുലർത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് വിശദീകരിച്ചു. ഡിസംബറിൽ കൗൺസിൽ കേമ്പ് നടത്തും.
ചൂരൽമല, മുണ്ടക്കൈ
ഉരുൾ പൊട്ടലിൽ കൃഷി ഭൂമി നശിച്ച കർഷകർക്ക് പകരം ഭൂമി നൽകുക, എസ്.ഡി.ആർ.എഫ് ധനസഹായത്തിന് അപേക്ഷ നൽകിയ 370 കർഷകർക്ക് നഷ്ടപരിഹാരം നൽകുക, ദുരന്ത ബാധിതരുടെ വിളനാശത്തിന് കൃഷി വകുപ്പ് സ്വീകരിച്ച അപേക്ഷ കളിൽ തീരുമാനമെടുത്ത് ധനസഹായം നൽകുക,
ഉരുൾബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തുന്നത്.
യോഗത്തിൽ സി.കുഞ്ഞബ്ദുല്ല, എം. അന്ത്രു ഹാജി,മായൻ മുതിര, സി.മുഹമ്മദ്, കെ.പി.എ.ലത്തീഫ്,കെ.ടി.കുഞ്ഞബ്ദുല്ല, കാസിം ഹാജി ബീനാച്ചി, അലവി വടക്കേതിൽ, സി. മമ്മു ഹാജി, കരേക്കാടൻ അസീസ് ഹാജി, സലീം കേളോത്ത്, വി. ശംസുദ്ദീൻ, പുഴക്കൽ ഉസ്മാൻ, അത്തിലൻ ഇബ്രാഹിം, പി.കെ.മൊയ്തീൻ കുട്ടി, ഇബ്രാഹിം പടിഞ്ഞാറത്തറ, എ. മുസ്തഫ മൗലവി, നാസർ കൂളിവയൽ, കുഞ്ഞമ്മദ് റെ കൈതക്കൽ, വി.സി. അമ്മദ്, കളത്തിൽ മമ്മൂട്ടി, എ.കെ. ഇബ്രാഹിം, വി. പോക്കർ, പി.കുഞ്ഞുട്ടി പങ്കെടുത്തു.
Leave a Reply