കലോത്സവത്തിൽ ഫ്രഞ്ചുക്കാരും ശ്രദ്ധേയ താരങ്ങളായി
നടവയൽ:കടൽകടന്ന് കലോത്സവനഗരിയിലെത്തിയ ഫ്രഞ്ചുകാരായിരുന്നു പ്രധാനവേദിയിലെ ശ്രദ്ധേയതാരങ്ങൾ. മോട്ടോർബൈക്കിൽ ഇന്ത്യ ചുറ്റിക്കറങ്ങാനെത്തിയതായിരുന്നു ഫ്രഞ്ച് ദമ്പതിമാരായ പാ സ്കലും ചാൻതലുവും ലേണലും ലിലിയാനും. സ്കൂൾ കലോ ത്സവം നടക്കുന്ന വിവരം കേട്ടറിഞ്ഞാണ് കേരളകലകളെ ക്കുറിച്ചറിയാൻ ഇവർ നടവയലിലേക്കെത്തിയത്. സ്കൂൾ ഗ്രൗണ്ടിലെ പ്രധാനവേദിയിൽ അരങ്ങേ റിയ കുച്ചിപ്പുഡി മത്സരം കണ്ടപ്പോൾ നർത്തകി ക്കൊപ്പം ചിത്രമെടുക്കാൻ ഒരാഗ്രഹം. മത്സര ത്തിൽ ഒന്നാംസ്ഥാനം നേടിയ അനൗഷ്ണദാസി നൊപ്പമായിരുന്നു സംഘം ചിത്രമെടുക്കാൻ വേ ദിയുടെ പിന്നിലേക്കുപോയത്. മത്സരാർഥി ക്കൊപ്പം വിദേശികൾ ചിത്രമെടുക്കുന്നതുക ണ്ടതോടെ മാധ്യമപ്പടയും ഇവരെ വളഞ്ഞു. ചിത്രമെടു ക്കുന്നതിനിടെ പോസ് ചെയ്യാനായി അനൗഷ മുദ്രകൾ കാണിച്ചതോടെ സംഘത്തിലെ വനിതകൾക്ക് കൗതുകം. അനുഷ്പയിൽനിന്ന് ഭരതനാട്യത്തിൻ്റെ മുദ്രകളും ചുവടു കളും പഠിക്കാൻ സംഘത്തിലെ വനിതകൾ ശ്രമവും നട ത്തി.
Leave a Reply