കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസജാഥ;ഇന്ന് മുതൽ വയനാട്ടിൽ .
കൽപ്പറ്റ : തോൽപ്പിച്ചാൽ നിലവാരം കൂടു മോ എന്ന ചോദ്യമുയർത്തി , ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യവുമായി പരിഷത്ത് നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥ ഇന്ന് വയനാട് ജില്ലയിൽ ആരംഭിക്കും.രാവിലെ 9 മണിക്ക് മീനങ്ങാടിയിൽ നടക്കുന്ന ഉദ്ഘാടന പരിപാടി പാടിയിൽ കേന്ദ്ര നിർവാഹക സമിതി അംഗവും പരിഷത്ത് മുൻ പ്രസിഡണ്ടുമായ പ്രൊഫ.ടി.പി കുഞ്ഞിക്കണ്ണൻ , പരിഷത്ത് ജനൽ സെക്രട്ടറിയും ജാഥയുടെ ക്യാപ്റ്റനുമായ പി.വി.ദിവാകരന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസത്തിലെ ഗുണമേന്മ വർധിപ്പിക്കാനുള്ള ഒട്ടേറെ പ്രവർത്തനങ്ങളുമായി വിദ്യാഭ്യാസ വകുപ്പും പൊതു സമൂഹവും മുന്നോട്ടു പോകുമ്പോൾ, അതിനെ പിന്നാക്കം വലിക്കുന്ന തരത്തിലുള്ള
പ്രവർത്തനങ്ങളും നടക്കുകയാണ് .അതിൻ്റെ ഭാഗമായാണ് ഈ വർഷം മുതൽ എട്ടാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും 30% മാർക്ക് വേണമെന്ന ഉത്തരവിലൂടെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വന്നിരിക്കുന്നത്.
കുട്ടികൾ അതത് ക്ലാസിൽ നേടേണ്ട ശേഷികൾ അവിടെത്തന്നെ നേടുന്നതിന് തടസ്സമാവുന്ന കാര്യങ്ങളെ പരിശോധിച്ച് മാറ്റുന്നതിന് പകരം കുട്ടികളെ മിനിമം മാർക്കിൻ്റെ മറവിൽ അരിച്ചു മാറ്റുന്നത് നീതിയല്ല. കേരളത്തിലെ വിദ്യാഭ്യാസ ഗുണത വർദ്ധിപ്പിക്കാനുള്ള കാതലായ ചർച്ചകൾ സമൂഹത്തിൽ നടക്കണമെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നത്. അതിൻ്റെ ഭാഗമായാണ്
നവം
ബർ 14 ന് കാസർഗോഡ് നിന്നു തുടങ്ങി ഡിസംബർ 10ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിൽ
300ലധികം കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ജാഥ ആസൂത്രണം ചെയ്തിട്ടുള്ളത്. വയനാട് ജില്ലയിലെ വിദ്യാഭ്യാസ ജാഥ
2024 നവംബർ 28, 29, 30 തീയതികളിലായി 18 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തുന്നത്.
വിദ്യാഭ്യാസ ജാഥ
കേന്ദ്രങ്ങൾ
28-11-2024
വ്യാഴം
1.മീനങ്ങാടി 9 am
2. കേണിച്ചിറ 10.30 am
3. പുൽപ്പള്ളി 12
4. പാടിച്ചിറ/കമ്പനി ഗിരി 2 pm
5. കാട്ടിക്കുളം 4 pm
6. മാനന്തവാടി 5.30 pm
29-11-24 വെള്ളി
1.വെള്ളമുണ്ട
2. പനമരം
3. കണിയാമ്പറ്റ
4. മുട്ടിൽ
5. കൽപ്പറ്റ
6. വൈത്തിരി
30-11-24 ശനി
1.മേപ്പാടി
2. വടുവൻചാൽ
3. അമ്പലവയൽ
4. ചുള്ളിയോട്
5. ചീരാൽ
6. ബത്തേരി
Leave a Reply